Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trauma Care

Malappuram

ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ വാ​ർ​ത്തെ​ടു​ക്കാ​ൻ പ​രി​ശീ​ല​ന​വു​മാ​യി ട്രോ​മാ കെ​യ​ർ

മ​ഞ്ചേ​രി: അ​പ​ക​ട​ദു​ര​ന്ത വേ​ള​ക​ളി​ൽ പ​ത​റാ​തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ളെ സ​ജ്ജ​രാ​ക്കാ​ൻ ജി​ല്ലാ ട്രോ​മാ കെ​യ​ർ പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. മ​ഞ്ചേ​രി ക​ച്ചേ​രി​പ്പ​ടി ഐ​ജി​ബി​ടി​യി​ലെ ട്രോ​മാ​കെ​യ​ർ കേ​ന്ദ്ര​ത്തി​ലാ​ണ് പ​രി​ശീ​ല​നം.

ഹൃ​ദ​യ​സ്തം​ഭ​നം സം​ഭ​വി​ച്ച വ്യ​ക്തി​ക്ക് ന​ൽ​കേ​ണ്ട പ്രാ​ഥ​മി​ക പ​രി​ച​ര​ണം, ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ശ്വാ​സ ത​ട​സം നേ​രി​ട്ട വ്യ​ക്തി​യെ എ​ങ്ങ​നെ ര​ക്ഷ​പ്പെ​ടു​ത്ത​ണം, തീ ​പൊ​ള്ള​ലേ​റ്റാ​ൽ ആ​ദ്യം എ​ന്ത് ചെ​യ്യ​ണം, ഉ​യ​ര​ത്തി​ൽ നി​ന്നും വീ​ണ വ്യ​ക്തി​യെ ശാ​സ്ത്രീ​യ​മാ​യി ഹോ​സ്പി​റ്റ​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത്, സ്ട്രോ​ക്ക് എ​ങ്ങ​നെ തി​രി​ച്ച​റി​യാം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​ർ ക്ലാ​സെ​ടു​ക്കും.

അ​പ​ക​ട സ​മ​യ​ത്ത് ശ​രീ​ര​ത്തി​ന്‍റെ എ​ല്ലു​ക​ൾ പൊ​ട്ട​ൽ, പാ​ന്പു​ക​ടി​യേ​ൽ​ക്ക​ൽ, നാ​യ​യു​ടെ ക​ടി​യേ​ൽ​ക്ക​ൽ, വൈ​ദ്യു​താ​ഘാ​തം തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ശാ​സ്ത്രീ​യ​മാ​യ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​ർ​ക്ക് മാ​ത്ര​മേ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വ്യ​ക്തി​യെ കൃ​ത്യ​മാ​യി ഫ​സ്റ്റ് എ​യ്ഡ് ന​ൽ​കു​വാ​നും ഹോ​സ്പി​റ്റ​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കു​വാ​നും സാ​ധി​ക്കൂ.

ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന ജീ​വ​ൻ ര​ക്ഷാ​പ​രി​ശീ​ന ക്ലാ​സ്, വോ​ള​ണ്ടി​യ​ർ ഐ​ഡി കാ​ർ​ഡ് ല​ഭി​ക്കു​ന്ന വി​വി​ധ ഘ​ട്ട​ങ്ങ​ൾ അ​ട​ങ്ങി​യ പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​യി​ട്ടു​ള്ള സ്റ്റു​ഡ​ന്‍റ്സ് ട്രോ​മാ​കെ​യ​ർ പ​രി​ശീ​ല​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ന​ൽ​കി വ​രു​ന്ന​ത്. ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 9048 911 100 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Latest News

Corehub Up